തന്റെ മരണശേഷം പിന്‍ഗാമിയുണ്ടാകുമെന്ന് ടിബറ്റന്‍ ബുദ്ധിസത്തിന്റെ ആത്മീയ നേതാവ് ദലൈലാമ പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ടിബറ്റന്‍ ബുദ്ധിസത്തിന് അന്ത്യമായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുകയും ചെയ്തു. ധര്‍മശാലയില്‍ നൂറിലധികം സന്ന്യാസിമാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടായിരുന്നു ദലൈ ലാമയുടെ സുപ്രധാന പ്രഖ്യാപനം.
മറ്റാര്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ചൈനയെ ലക്ഷ്യമിട്ട് ദലൈലാമ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ അംഗീകാരത്തോടെ മാത്രമേ പുതിയ ദലൈലാമയെ പ്രഖ്യാപിക്കാനാകൂ എന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

Comments: